മോശവത്സലം ശാസ്ത്രികള്‍
പ്രശസ്തനായ ഒരു ക്രൈസ്തവ കീര്‍ത്തനരചയിതാവാണ്. മോശ വത്സലം എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. ഇന്ന് കേരളത്തിലെ ക്രൈസ്തവര്‍ ആരാധനകളിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന കുറെ മലയാളകീര്‍ത്തനങ്ങള്‍ ഇദ്ദേഹത്തിന്റെ കൃതികളാണ്.** നിന്റെ ഹിതം പോലെയെന്നെ നിത്യം നടത്തീടേണമേ,* യെരുശലേമിന്‍ ഇമ്പവീടെ എപ്പോള്‍ ഞാന്‍ വന്നു ചേരും,*അനുഗ്രഹത്തോടെ ഇപ്പോള്‍ അയക്ക യഹോവായെ,* പൊന്നേശു നരര്‍ തിരുബലി മരണം നിനപ്പാന്‍** തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രശസ്തരചനകളാണ്

ജനനം, ബാല്യം, വിദ്യാഭ്യാസം
മോശ വല്‍സലത്തിന്റെ പിതാവ്, തിരുവനന്തപുരത്തിനടുത്തുള്ള നെയ്യാറ്റിന്‍കര താലൂക്കിലുള്ള തിരുപ്പുറം സ്വദേശിയായിരുന്നു. ഒരു റോമന്‍ കത്തോലിക്ക കുടുംബാംഗമായിരുന്ന അദ്ദേഹം 1847-ല്‍ ജോണ്‍ കോക്സ് എന്ന പാശ്ചാത്യ മിഷനറിയുടെ മിഷനറി പ്രവര്‍ത്തനത്തിന്റെ ഫലമായി തിരുവനന്തപുരത്തിനു അടുത്തുള്ള നെയ്യാറ്റിന്‍‌കര താലൂക്കിലുള്ള തിരുപ്പുറം ഗ്രാമത്തിലെ ഒരു റോമന്‍ കത്തോലിക്ക കുടംബാംഗമായിരുന്ന അന്തോണി മിഷനറി സായിപ്പുമാറോടു് ഒപ്പം ചേര്‍ന്നു. അന്തോണി എന്ന പേരിനു പകരം അരുളാനന്ദം എന്ന പുതു നാമവും സ്വീകരിച്ചു. ഒരു എല്‍. എം. എസ്. മിഷനറിയായിരുന്ന ജോണ്‍ നോക്സിനു് അരുളാനന്ദത്തിനോടുള്ള വാത്സല്യം നിമിത്തം അദ്ദേഹത്തെ വത്സലം എന്ന ഓമനപ്പേരിലാണു് വിളിക്കാറുണ്ടായിരുന്നതു്. ജോണ്‍ നോക്സ് വത്സലത്തെ ഒരു സുവിശേഷ പ്രവര്‍ത്തകനായി നിയമിച്ചു.

സുവിശേഷകന്‍ അരുളാന്ദവത്സലത്തിനു് പുത്രനായി 1847-ല്‍ മോശ ജനിച്ചപ്പോള്‍ ആ കുട്ടിയുടെ ജ്ഞാനസ്നാപനം നടത്തിയ മിഷനറി അവനു് മോശ എന്നു് പേരിട്ടു. മറ്റൊരു മിഷനറി ശമുവേല്‍ മെറ്റീര്‍ പിതാവിന്റെ ഓമനപ്പേരായ വത്സലം കൂടി ചേര്‍ത്തു് കുഞ്ഞിനെ മോശ വത്സലം എന്നു് വിളിച്ചു.

പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞതിനു് ശേഷം സംസ്കൃതം, ഇംഗ്ലീഷ് എന്നിവ പഠിച്ചു് ജയിച്ചു് ഒരദ്ധ്യാപകനായി. ലളിതകലകളില്‍ ജന്മവാസനയുണ്ടായിരുന്ന മോശ, സംഗീതത്തിലും ചിത്രരചനയിലും പ്രത്യേക പരിശീലനം നേടിയിരുന്നതിനാല്‍ സ്കൂളില്‍ ആ വിഷയങ്ങളും പഠിപ്പിച്ചു. 1868-ല്‍ 21-ആം വയസ്സില്‍ തിരുവനന്തപുരം നെല്ലിക്കുഴിയില്‍ മനവേലി കുടുംബത്തില്‍ നിന്നു് റാഹേലിനെ വിവാഹം ചെയ്തു. അദ്ധ്യാപകനായി ജീവിതം തുടങ്ങിയെങ്കിലും മോശവത്സലത്തിന്റെ ആഗ്രഹം ഒരു സുവിശേഷകനാകണമെന്നായിരുന്നു. വൈദീകപഠനത്തിനായിട്ടു് അദ്ദേഹം അദ്ധ്യാപകവൃത്തി ഉപേക്ഷിച്ചു്; നാഗര്‍ കോവിലിലുള്ള സെമിനാരിയില്‍ നിന്നു് വൈദീകവിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അതിനു് ശേഷം സംഗീതത്തിലും ചിത്രമെഴുത്തിലും ഉപരിപഠനത്തിനായി തിരുവനന്തപുരത്തു് താമസമാക്കി. ചിത്രമെഴുത്തില്‍ നേടിയ പരിശീലനത്തിന്റെ ഫലമായി സുവിശേഷപ്രവര്‍ത്തനത്തിനു് സഹായകരമായ് വേദകഥകള്‍ സ്ലൈഡുകളായി നിര്‍മ്മിക്കുവാന്‍ തുടങ്ങി. അതേകാലത്തു് തന്നെ കര്‍ണ്ണാടകസംഗീതത്തിലും പാശ്ചാത്യസംഗീതത്തിലും കൂടുതല്‍ പ്രാവീണ്യം നേടി.

മോശ വത്സലത്തിന്റെ മലയാള ക്രിസ്തീയ കീര്‍ത്തനങ്ങള്‍
കര്‍ണ്ണാടകസംഗീതത്തിലും പാശ്ചാത്യസംഗീതത്തിലും കൂടുതല്‍ പ്രാവീണ്യം നേടിയതിനു് ശേഷമാണു് അദ്ദേഹം ക്രിസ്തീയഗാനങ്ങള്‍ രചിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ തുടങ്ങിയതു്. ഇംഗ്ലീഷിലെ പ്രശസ്തമായ ക്രൈസ്തഗാനങ്ങള്‍ മലയാളത്തിലാക്കുന്നതിനായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ശ്രമം. അങ്ങനെ അദ്ദേഹം മലയാളത്തിലാക്കിയ ഗാനങ്ങളില്‍ പ്രശസ്തമായവയാണു് താഴെ പറയുന്ന പാട്ടുകള്‍

• യരുശലേമിന്‍ ഇമ്പവീടെ
• മേല്‍ വീട്ടില്‍ യേശു ഹാ സ്നേഹമായ്

തിരുവനന്തപുരത്തെ മിഷനറിയായിരുന്ന സാമുവല്‍ മെറ്റീര്‍, മോശ വത്സലത്തെ എല്‍. എം. എസ്. മിഷന്‍ ഓഫീസില്‍ നിയമിക്കുകയും അവിടുത്തെ ബൃഹത്തായ പുസ്തക സഞ്ചയത്തിന്റെ ചുമതല ഏല്പിക്കുകയും ചെയ്തു. ഇതു് ഇംഗ്ലീഷിലും, സംസ്കൃതത്തിലും, തമിഴിലുമുള്ള നിരവധി അപൂര്‍വ്വഗ്രന്ഥങ്ങളുമായി പരിചയപ്പെടാന്‍ അദ്ദേഹത്തിനു് അവസരം നല്‍കി. അദ്ദേഹത്തിന്റെ ആത്മകഥയില്‍ ഇങ്ങനെ പറയുന്നു.

തിരുവനന്തപുരത്തെ മിഷനറിയായിരുന്ന സാമുവല്‍ മെറ്റീര്‍, മോശ വത്സലത്തെ എല്‍. എം. എസ്. മിഷന്‍ ഓഫീസില്‍ നിയമിക്കുകയും അവിടുത്തെ ബൃഹത്തായ പുസ്ത്ക സഞ്ചയത്തിന്റെ ചുമതല ഏല്പിക്കുകയും ചെയ്തു. ഇതു് ഇംഗ്ലീഷിലും, സംസ്കൃതത്തിലും, തമിഴിലുമുള്ള നിരവധി അപൂര്‍വ്വ ഗ്രന്ഥങ്ങളുമായി പരിചയപ്പെടാന്‍ അദ്ദേഹത്തിനു് അവസരം നല്‍കി. അദ്ദേഹത്തിന്റെ ആത്മകഥയില്‍ ഇങ്ങനെ പറയുന്നു. “1872-ലാണു് ഞാന്‍ പ്രഥമകീര്‍ത്തനം രചിച്ചതു്. അന്നു മുതല്‍ ഗാനരചന അഭംഗുരം തുടര്‍ന്നു വന്നു. മലയാളത്തിലും, തമിഴിലും, തെലുങ്കിലും, സംസ്കൃതത്തിലും, ഇംഗ്ലീഷിലും പ്രമുഖകവികള്‍ രചിച്ച കൃതികളിലെ ആശയങ്കാരങ്ങള്‍ ഇളവുകൂടാതെ ഞാന്‍ പഠിച്ചു കൊണ്ടിരുന്നു.”

ആരാധനകളില്‍ ഉപയോഗിക്കുവാനുള്ള കീര്‍ത്തനങ്ങള്‍ രചിക്കുവാന്‍ മിഷനറി സായിപ്പു് മോശ വത്സലത്തെ നിയോഗിക്കുകയും വേണ്ട പ്രോത്സാഹനം നല്കുകയും ചെയ്തു. അതിനെ തുടര്‍ന്നു് അദ്ദേഹം നിരവധി ക്രിസ്തീയ കീര്‍ത്തനങ്ങള്‍ രചിച്ചു. അദ്ദേഹം രചിച്ചവയില്‍ വളരെ പ്രശസ്തി ആര്‍ജ്ജിച്ചതും ഇന്നും കേരളാ ക്രൈസ്തവര്‍ വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്ന ചില മലയാള ക്രിസ്തീയ കീര്‍ത്തനങ്ങള്‍ താഴെ പറയുന്നവ ആണു്.

• നിന്റെ ഹിതം പോലെയെന്നെ നിത്യം നടത്തീടണമേ

• സ്വന്തം നിനക്കിനി ഞാന്‍ യേശുദേവാ പാപബന്ധം നീക്കെന്നില്‍
• യരുശലേമിന്‍ ഇമ്പവീടെ എപ്പോള്‍ ഞാന്‍ വന്നു ചേരും
• വരിക സുരാധിപ പരമപരാ നിന്‍ കരുണാസനം വഴിയായ് സഭയില്‍
• ശാലേമിന്‍ അധിപതി വരുന്നതിനെ കണ്ടു സീയോന്‍ മലയില്‍ ബാലര്‍
• അതിശയ കാരുണ്യ മഹാദൈവമായോനേ
• രാജ രാജ ദൈവ രാജ യേശുമഹാരാജന്‍
• പിന്നാലെ വരിക കുരിശെടുത്തെന്‍ പിന്നാലെ നീ വരിക
• സ്നേഹവിരുന്നനുഭവിപ്പാന്‍ സ്നേഹ ദൈവമക്കളെല്ലാം

അവസാനകാലം
എല്‍. എം. എസ്. മിഷന്‍ ഓഫീസില്‍ കുറച്ചു കാലം പ്രവര്‍ത്തിച്ചതിനു് ശേഷം മോശ വത്സലം ഒരു സുവിശേഷകനായി സഭാസേവനത്തിനിറങ്ങി. തിരുപ്പുറം, നെല്ലിക്കാക്കുഴി എന്നീ സ്ഥലങ്ങളില്‍ സഭാശുശ്രൂഷകനായി സേവനമനുഷ്ടിച്ചു. 1891 മുതല്‍ ജീവിതാവസാനം വരെ മോശ വത്സലത്തിന്റെ സകല പ്രവര്‍ത്തനങ്ങളും കാട്ടാക്കടയില്‍ കേദ്രീകരിച്ചു. 1916 ഫെബ്രുവരി 20ആം തീയതി മോശ വത്സലം അന്തരിച്ചു.

MGM Ministries-Article Source: kristheeyagaanavali.com/mal/ഗാനരചയിതാക്കള്‍/മോശവത്സലം-ശാസ്ത്രികള്‍ – (Accessed in November 2018)

Kerala’s contribution to Carnatic music in the form of composers does not either begin or end with Swathi Thirunal. Kunjan Nambiar, Kerala Varma of Vadakkan Kottayam, Irayimman Thampi, kuttykunju Thankachi, T. Lakshmana Pillai, Mahakavi Kuttamath, K. C. Kesava Pillai are all well known composers who have made valuable contributions at different levels. It is however doubtful whether another saint a genius from Thiruvananthapuram. Valsala Shastriar is remembered in this context.

Known more as a social reformer and poet, the classical gems created by this great man still remains mostly unearthed. By the second half of the 19th century, the Christian community in Kerala had clearly adopted a different cultural outlook due to western influence from the British counterparts. This reflected in the architecture of the churches to the way prayer meetings were held. Naturally, the songs rendered in the churches during prayer meetings also underwent this transformation. Today, though some raga names are sometimes mentioned, church music doesn’t retain any sort of pure South Indian music elements. It is in this context that the work of Valsala Shasthriar its uniqueness.

Born in Thriupuram near Thriuvananthapuram, Valsala Shastriar (1847-1916) was a poet, music composer, singer and social reformer. His actual name was Mosa Valsalam. He was christened “Valsala Shasthri” by the Metropolitan of Malabar in 1883 after listening to his music; discourse.

He made sermon through the villages of Travancore and Cochin. He has to his credit a large number of literary and musical works.A few of them were published during his life time itself. They include “Gitamanjari-Garland of Songs” (1903) and “Dhyanamalika-Meditation Songs” (1916). Later on “The collected works of Valsala Shasthriar” was brought out by Mr. J. John, his grandson, in 1958. An authentic life history has been published by the Valsal Shasthriar Memorial Committee, Thiruvananthapuram, in 1986. These are the available sources of information about Valsala Shasthriar and copies of the works published in 1908 and 1916 were brought to light by Dr.(Miss) Pushpita John, former Head of Dept. of Education and Dean, Faculty of Education, University of Kerala, a descendent of Shastriar.

‘Gita Manjari testifies Valsala Shasthriar’s in-depth knowledge of Carnatic music. Some of them have the “Chitta Swaras” attached to them. Only a person having real expertise in classical music can produce such compositions. “Cholkottu” like those in the compositions of Deekshithar and Swathi Thirunal have been attempted in some compositions, “Kaithukki Parane” in “Saveri-Rupakam, “Ananda Kirtaname” in Shankarabharanam-Rupakam contain this embellishment.

The first composition is presented as a ‘Chithrapadyam’- a matrix of letters arranged meticulously to generate the poem (“Neethithakaya” in Thodi). The swara notations are unfortunately not included. Even some of the raga and tala specifications seem to be confusing. “Bandhu Varadi” is possibly “Pantu Varali”. In some compositions, raga is specified as ‘English’. These compositions are probably set to Shankarabharanam and meant to be sung in the Western style. This, perhaps, is an indication that only songs specified as ‘English’ are meant to be sung in the Western style and the others are pure Carnatic classical compositions. A few of the songs which are being practiced now in churches do not follow the original form that was probably envisaged by the composer.

MGM Ministries-Article Source: jeevajalam.com/Home/composers-musicians/mosa-valsalam-sasthriyar – (Accessed in April 2015)